വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം..

തിരുവനന്തപുരം: ഓൺലൈൻ ഗെയിം അഡിക്ഷൻ കാരണം വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍. വർക്കലയിലാണ് 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥി
പാളയംകുന്ന് സ്വദേശി ഗോകുലാണ് മരിച്ചത്

പോലീസ് അന്വേഷണം തുടരുകയാണ്. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും