ഷൊയ്‌ബ് മാലിക്കിന്‍റെ പുതിയ ഭാര്യയെ സാനിയ മിർസയുടെ പേര് വിളിച്ച് കളിയാക്കല്‍

കറാച്ചി: ഷൊയ്‌ബ് മാലിക്കിന്‍റെ പുതിയ ഭാര്യയും നടിയുമായ സന ജാവേദിനെ അധിക്ഷേപിച്ച് പാക് ആരാധകര്‍. മാലിക്കിന്‍റെ മുന്‍ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയുടെ പേര് വിളിച്ചാണ് സനയെ ആരാധകര്‍ കളിയാക്കിയത്. കറാച്ചി കിംഗ്സും മുള്‍ട്ടാന്‍ സുല്‍ത്താനും തമ്മിലുള്ള മത്സരത്തിന് ശേഷം സന ജാവേദ് മൈതാനത്തിന് പുറത്തേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. സാനിയ മിര്‍സയുടെ പേര് വിളിച്ച് അധിക്ഷേപിച്ച ആരാധകരെ സന രൂക്ഷമായി നോക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്

സാനിയ മിര്‍സയുമായി പിരിഞ്ഞ ശേഷം ഷൊയ്ബ് മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് വിവാഹ വിവരം മാലിക് ആരാധകരെ അറിയിച്ചത്. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കി. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്

2010ല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി ഷൊയ്ബ് വിവാഹിതനായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. അതേ സമയം പാക് നടി സന ജാവേദിന്‍റെ രണ്ടാം വിവാഹമാണിത്. 2020ല്‍ പാക് ഗായകന്‍ ഉമൈര്‍ ജസ്‌വാളിനെ സന വിവാഹം കഴിച്ചിരുന്നു