അബുദാബിയിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി മരിച്ചു..

അബുദാബിയിൽ മലയാളി യുവാവ് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കിടെ വിപിൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെമിനി ബിൽഡിങ് മെറ്റീരിയൽസിൽ അജ്‌മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായാണ് അബുദാബിയിൽ എത്തിയത്. വിപിന്റെ ഭാര്യ ആതിരയും മകൾ വാമികയും ഏതാനും ആഴ്ചകൾക്ക് മുൻപാണ് യുഎഇയിൽ എത്തിയത്. സംസ്ക‌ാരം പിന്നീട് നാട്ടിൽ