വിവാഹങ്ങൾ എന്നും ആർഭാടമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. പ്രത്യേകിച്ച് നടീനടന്മാർ. മറ്റുള്ള വിവാഹങ്ങളിൽ നിന്നും എത്രത്തോളം വ്യത്യസ്തമാക്കണം തങ്ങളുടേത് എന്നാണ് പലരും ആലോചിക്കുന്നത്
അത്തരത്തിൽ അഞ്ച് വർഷം മുന്നേ കഴിഞ്ഞ ഒരു വിവാഹത്തിന്റെ ചിലവ് ഇപ്പോൾ വൈറലാകുകയാണ്. മറ്റാരുടേതുമല്ല ബോളീവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിവാഹത്തിന്റെ ചിലവുകൾ ആണ് വൈറലായിരിക്കുന്നത്. ബോളിവുഡിൽ ഏവരും ഉറ്റുനോക്കിയ വിവാഹം ആയിരുന്നു മോഡലും ഗായകനുമായ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം. ഇന്ത്യയിലെ വിവാഹ ആഘോഷങ്ങൾക്കായി താരങ്ങൾ ചെലവിട്ടത് 3.5 കോടി രൂപയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
വിവാഹ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന
ഒരു അഭിമുഖത്തിനിടെയാണ് പ്രിയങ്കയുമായുള്ള തന്റെ ലാവിഷ് വിവാഹത്തെ കുറിച്ച് നിക് സംസാരിച്ചത്. ഒപ്പം സഹോദരങ്ങളായ കെവിന്‍, ജോ എന്നിവരും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ മടുത്തിരുന്നോ എന്ന ചോദ്യത്തിന് ബില്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നി എന്നും കണ്ണ് തള്ളിപ്പോയെന്നും നിക് പറഞ്ഞു. ആർഭാട വിവാഹത്തിൽ ഖേദിക്കുന്നുവെന്നും നിക് പറഞ്ഞു. 2018ൽ ആയിരുന്നു നിക്- പ്രിയങ്ക വിവാഹം