ബോളിവുഡിലെ ഈ സ്വപ്ന ദമ്പതികൾ പിരിയുന്നുവെന്ന് ആരാ പറഞ്ഞത്..?

മുംബൈ: ബോളിവുഡിലെ സ്വപ്ന ദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിയുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഒരു പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുകയാണ്. തിങ്കളാഴ്ച അഭിഷേക് ബച്ചന്‍റ 48-ാം ജന്മദിനമായിരുന്നു. ഇതിന് പിന്നാലെ അഭിഷേക് ബച്ചന് ആശംസകൾ നേർന്ന് ഐശ്വര്യറായി പോസ്റ്റിട്ടതാണ് കഴിഞ്ഞ ദിവസം ബോളിവുഡിൽ വീണ്ടും ഒരു ചർച്ചയ്ക്കിടയായത്. ഇവർ പിരിയുന്നില്ലേ, എന്ന രീതിയിലുള്ള ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യ റായ് ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്

ഇരുവരും വേര്‍പിരിയുകയാണ് എന്ന വാര്‍ത്തകള്‍ നിരന്തരം വരുന്ന വേളയില്‍ ഇത്തരം ഒരു ആശംസയ്ക്ക് വലിയ അര്‍ത്ഥമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഐശ്വര്യ പങ്കുവച്ച ഫോട്ടോയിൽ, ഐശ്വര്യയും അഭിഷേകും അവരുടെ മകൾ ആരാധ്യ ബച്ചനും ചുവന്ന വസ്ത്രത്തിൽ സെൽഫിക്ക് പോസ് ചെയ്യുന്നതായി കാണാം. ഐശ്വര്യയും ആരാധ്യയും ഒരു സോഫയിൽ ഇരിക്കുമ്പോൾ അഭിഷേക് പുറകിൽ നിന്നാണ് പോസ് ചെയ്യുന്നത്. എല്ലാവരും ക്യാമറയ്ക്ക് വേണ്ടി ചിരിച്ചു. രണ്ടാമത്തെ ചിത്രത്തിൽ അഭിഷേകിന്‍റെ കുട്ടിയായിരിക്കുമ്പോഴുള്ള ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയാണ് പങ്കു വച്ചിരിക്കുന്നത്

ഐശ്വര്യയുടെ പോസ്റ്റിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഇവര്‍ പിരിയാന്‍ പോകുന്നു എന്ന് റൂമര്‍ പരത്തുന്നത് എന്തിനാണ് എന്നാണ് പലരും പോസ്റ്റിനടിയില്‍ രോഷം കൊള്ളുന്നത്. ദമ്പതികളെ ആശംസിക്കുന്നവരും ഏറെയാണ്