ചെന്നൈ: തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയുടെ മരണ വാർത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ‘കടൈസി വ്യവസായി’ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാൾ (71) മകന്റെ മർദനമേറ്റാണ് മരിച്ചത്. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാസമ്മാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മകൻ നമകോടിയെ (52) അറസ്റ്റ് ചെയ്തു
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കാസമ്മാളിനെ മർദിക്കാൻ ഉപയോഗിച്ച തടിക്കഷണവും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്