അമേരിക്കയിലെ അലബാമയിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കുകയായിരുന്നു. മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
നൈട്രജൻ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാൻ യുഎസ് ഫെഡറൽ കോടതി അനുമതി നൽകിയിരുന്നു
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 27 സംസ്ഥാനങ്ങളിൽ മാത്രമാണ് വധശിക്ഷയുള്ളത്. ബാക്കി 23 സംസ്ഥാനങ്ങളിലും വധശിക്ഷക്ക് നിയമപരമായ
അംഗീകാരമില്ല. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകൾ നടപ്പാക്കിയിരുന്നത്. നേരത്തെ, മിസ്സിപ്പിസി, ഒക്ലഹോമ സംസ്ഥാനങ്ങളിൽ നൈട്രജൻ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാമെന്ന് അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രയോഗിച്ചിട്ടില്ല. നൈട്രജൻ ഹൈപ്പോക്സിയ (നൈട്രജൻ ശ്വസിച്ച് മരിക്കുന്ന രീതി) ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കെന്നത്ത് സ്മിത്ത് കോടതിയെ സമീപിച്ചെങ്കിലും യുഎസ് ജില്ലാ ജഡ്ജി ആർ. ഓസ്റ്റിൻ ഹഫക്കർ ഹര്‍ജി തള്ളുകയായിരുന്നു