ചെന്നൈയിലെ ഒരു വിവാഹത്തിന് താൻ ഓമനിച്ചു വളർത്തിയ വളർത്തുമൃഗങ്ങളെ ഒന്നടങ്കം വേദിയിൽ കണ്ടപ്പോൾ വധു അമ്പരന്നു. വധൂവരന്മാരറിയാതെ ഇതിനെയെല്ലാം വേദിയിലെത്തിച്ചത് വധുവിന്റെ ഇളയ സഹോദരനാണ്.
ശിവഗംഗ ജില്ലയിലെ മാനാമധുരയിലായിരുന്നു ജല്ലിക്കെട്ട് കാള, ആടുകൾ, കോഴികൾ, നായ എന്നിവയെ സമ്മാനമെന്ന നിലയിൽ നൽകിയുള്ള അപൂർവ വിവാഹം. കീമേൽകുടി സ്വദേശി സന്ധ്യയും പെരിയക്കണ്ണൂർ സ്വദേശി അരവിന്ദുമാണ് വിവാഹിതരായത്
വളർത്തുമൃഗങ്ങളോടുള്ള സന്ധ്യയുടെ അതിരറ്റ സ്നേഹം മനസ്സിലാക്കിയ ഇളയ സഹോദരനാണ് സുഹൃത്തുക്കളുമായിച്ചേർന്ന് ഇവയെ വിവാഹ വേദയിൽ എത്തിച്ചത്. എൻജിനിയറായി ജോലിചെയ്യുന്ന അരവിന്ദും ഇതിനെ എതിർത്തില്ല. അതോടെ വിവാഹമണ്ഡപം മൃഗസ്നേഹത്തിന്റെ വേദികൂടിയായി. വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള വധൂവരൻമാരുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലും തരംഗമായി