ന്യൂയോർക്ക് സിറ്റി: സംഗീതജ്ഞൻ സെഡ്ഡി വിൽ നടത്തിയ ബേബി ഷവർ പാർട്ടി ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഗര്‍ഭിണികളായ തന്‍റെ 5 ഭാര്യമാരുടെ ബേബി ഷവറാണ് 22 കാരനായ സെഡ്ഡി വിൽ നടത്തിയത്. പരിപാടിയുടെ ചിത്രം 29 കാരിയായ ആഷ്‌ലിയാണ് സാമൂഹ്യ മാധ്യങ്ങളിൽ പങ്കുവച്ചത്. ‘കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം” എന്ന കുറിപ്പോടെയാണ് ആഷ്‌ലി ചിത്രം പങ്കുവച്ചത്
അഞ്ച് ഗർഭിണികൾക്കൊപ്പം സെഡ്ഡി വിൽ നിൽക്കുന്ന ചിത്രമായിരുന്നു അത്. മറ്റൊരു ചിത്രത്തിൽ അമ്മമാരായ ആഷ്‌ലീ, ബോണി ബി, കെയ് മെറി, ജിലീൻ വില, ഇയാൻല കലിഫ ഗല്ലറ്റി എന്നിവർ ഒന്നിക്കുന്നതും കാണാം ചിത്രം വൈറലായതോടെ നെഗറ്റിവും പോസിറ്റിവുമായി നിരവധി കമന്റുകൾ ആണ് വരുന്നത്. ഒരു വിഭാഗത്തിന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സെഡ്ഡി വിൽസും ഭാര്യമാരും ഹാപ്പിയാണ്