കണ്ണൂര്‍; അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഈ കാലത്ത് ഒരു നാടിന് മുഴുവൻ മാതൃകയായിരിക്കുകയാണ് ചന്ദ്രനും ഉണ്ണികൃഷ്ണനും. തളിപ്പറമ്പിലെ KSEB ജീവനക്കാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും ആണ് ഇപ്പോൾ അവിടുത്തെ താരം
ജോലി ചെയ്യ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നത്. മുന്നും പിന്നും നോക്കാതെ ഇവര്‍ നിലവിളി കേട്ട വീടിന്റെ മതിൽ ചാടിക്കടന്ന് ഓടിയെത്തി. അപ്പോഴാണ് ആറു മാസം പ്രായം ഉള്ള കുട്ടിയുടെ തൊണ്ടയിൽ പെപ്സിയുടെ മൂടി കുടുങ്ങിയ അവസ്ഥ കാണുന്നത്. മരണത്തെ മുഖാമുഖം കണ്ട് നിൽക്കുന്ന ആ അവസരത്തിൽ കുട്ടിയെ എത്രയും പെട്ടെന്ന് തളിപ്പറമ്പ ലൂർദ്ദ് ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് ജീവൻ തിരിച്ചു കിട്ടി. കുട്ടി ആരോഗ്യവാനായി.
അവസരോചിതമായ ഇരുവരുടെയും ഇടപെടലാണ് ആ കുഞ്ഞിന് പുതുജീവൻ ലഭിക്കാൻ കാരണമായത്. തളിപ്പറമ്പ് KSEB ജീവനക്കാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും ഇപ്പോൾ നാടിന്‍റെ അഭിനന്ദന പ്രവാഹമാണ്