നവകേരള സദസ്സില്‍ പങ്കെടുത്തില്ല; 6 സ്ത്രീകള്‍ക്ക് തൊഴിൽ നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: നവകേരളസദസ്സില്‍ പങ്കെടുക്കാത്തവരെ തൊഴിലുറപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയതായി പരാതി. ആനാട് പഞ്ചായത്തിലാണ് ആറ് സ്ത്രീകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നില്‍ പരാതിയുമായെത്തിയത്. നവകേരളസദസ്സില്‍ പങ്കെടുക്കാത്തതിനാല്‍ ഒന്‍പതാം വാര്‍ഡിലെ തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പരാതിയില്‍ എഴുതിയത്

16 പേരുടെ പേര് മസ്റ്ററിലുണ്ടെങ്കിലും ജോലിയില്‍ നിന്ന് ഇവരെല്ലാവരെയും മാറ്റി നിറുത്തിയിരിക്കുകയാണ്. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വാക്കാല്‍ അറിയിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം
രണ്ടാഴ്ച മുന്‍പും ഇതേ പഞ്ചായത്തില്‍ നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന കാരണത്തിൽ നാലു പേരെ തൊഴിലുറപ്പ് ജോലികളില്‍ നിന്ന് മാറ്റിയിരുന്നുവെന്ന് ആരോപണമുണ്ട്