മലൈക്കോട്ടൈ വാലിബന് പിന്നാലെ ലാലേട്ടനും ലിജോയും വീണ്ടും ഒന്നിക്കുന്നു

മലൈക്കോട്ടൈ വാലിബന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്ന് റിപ്പോർട്ട്. മോഹൻലാൽ – ചെമ്പൻ വിനോദ് – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റംബാന് ശേഷമായിരിക്കും മോഹൻലാൽ വീണ്ടും ലിജോയുമായി ഒന്നിക്കുകയെന്നാണ് റിപ്പോർട്ടുകൾ മലൈക്കോട്ടൈ വാലിബൻ’ രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

വാലിബന്റെ കഥ പ്രേക്ഷകരിലേക്ക് പൂർണമായി എത്താൻ രണ്ടു ഭാഗങ്ങൾ വേണ്ടി വരുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫാന്റസി ത്രില്ലർ ആയിട്ടാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.