ഈമാസം അവസാനത്തോടെ, പെട്രോള്‍, ഡീസല്‍ നിരക്ക് ലിറ്ററിന് 5 മുതല്‍ 10 രൂപവരെ കുറയ്ക്കുന്ന കാര്യം കമ്പനികള്‍ പരിഗണിച്ചേക്കും.
പൊതുമേഖല എണ്ണക്കമ്പനികളുട മൂന്നാം പാദ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ രാജ്യത്ത് ഇന്ധന വില കുറയുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര എണ്ണ വിപിണിയിലെ മാറിവരുന്ന സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ക്രൂഡ്ഓയില്‍ വിലയിടിവിനെ തുടർന്ന് കമ്പനികളുടെ ഒന്നിച്ചുള്ള ആദായം 75,000 കോടി കടന്നു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്
ക്രൂഡ്ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും 2022 മുതല്‍ ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. പണപ്പെരുപ്പം, തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണവില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്