‘ആശാന്റെ ജീവനെടുത്ത പല്ലനയാറ്’ ; കുമാരനാശാന്‍ വിട പറഞ്ഞിട്ട് നൂറ്റാണ്ട്

 

ആശയ ഗംഭീരനായ മഹാകവി കുമാരനാശാൻ പല്ലനയാർ ബോട്ട് അപകടത്തിൽ മരണമടഞ്ഞിട്ട് ഒരു നൂറ്റാണ്ട്. 1924 ജനുവരി 16 ന് പുലർച്ചെ ആലപ്പുഴയിലെ പല്ലനയാറ്റിലായിരുന്നു ആശാന്റെ ജീവനെടുത്ത അപകടം ഉണ്ടായത് ആശാന്‍ ചരമശതാബ്ദി ആചരണത്തിന് ഇന്ന് തുടക്കമാകും. പല്ലന കുമാരകോടിയിലാണ് കുമാരനാശാന്റെ ഭൗതിക ശരീരം സംസ്കരിച്ചിരിക്കുന്നത്

വള്ളിപ്പടർപ്പുകളും കൈതക്കാടുകളും വൻ വൃക്ഷങ്ങളും നിറഞ്ഞ് വനം പോലെ തോന്നുന്ന രീതിയിലാണ് അന്ന് പല്ലനയാറിന്റെ രൂപം. എന്നാൽ ആറിന് ആ രൗദ്രഭാവം ഇന്ന് ഇല്ല.1924 ജനുവരി 16 – കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്ക് വന്ന റെഡീമർ ബോട്ട് പല്ലനയാറ്റിലെ പുത്തൻകരി എന്ന ഭാഗത്തെ കൊടും വളവിൽ തലകീഴായി മറിഞ്ഞു മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരുടെ ജീവനാണ് പല്ലനയാറ്റില്‍ പൊലിഞ്ഞത്. ബോട്ടിൽ യാത്ര ചെയ്തിരുന്ന കുമാരനാശാന്റെ കൈയിൽ അദ്ദേഹത്തിന്റെ കരുണ എന്ന പ്രസിദ്ധ കാവ്യത്തിന്റെ കൈയെഴുത്തു പ്രതി ഉണ്ടായിരുന്നു. സഹയാത്രികർ ആശാനെക്കൊണ്ട് കരുണയിലെ വരികൾ പാടിച്ചിരുന്നു. അപകടത്തിൽപ്പെട്ട റെഡീമർ ബോട്ടിന്റെ തടിവാതിൽ ഇപ്പോഴും സ്മാരക സമിതി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. സ്മൃതി മണ്ഡപത്തിന്റെ മുന്നിൽ കുമാരനാശാന്റെ ജീവൻ തുടിക്കുന്ന ശിൽപമുണ്ട്. അതിനു താഴെ മാറ്റുവിൻ ചട്ടങ്ങളെ എന്നും എഴുതിയിട്ടുണ്ട്