അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പ്രതികരിച്ച് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. പണി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മൂര്‍ത്തിയുടെ പ്രാണ പ്രതിഷ്ഠ നടത്തുന്നത് ധര്‍മ ശാസ്ത്രത്തിന് എതിരാണ്. ഒരാളുടെ പേര് ഉയര്‍ത്തി കാണിക്കാനായി മത നിയമങ്ങള്‍ മറികടക്കുന്നതു ദൈവത്തിനെതിരായ കലാപമാണെന്നും അദ്ദേഹം വ്യക്തമാക്കി
താന്‍ മോദിക്ക് എതിരല്ല, എന്നാല്‍ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രൊപ്പഗണ്ട രാമ ക്ഷേത്രത്തെ രാഷ്ട്രീയവല്‍കരിച്ചിട്ടുണ്ട്. ഭരണഘടനയ്ക്കു കീഴില്‍ രാഷ്ട്രീയക്കാര്‍ക്ക് പരിമിതികളും ഉത്തരവാദിത്തങ്ങളും ഉണ്ട്. മതപരവും ആത്മീയപരവുമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. അധികാരത്തിലുള്ളവര്‍ അതു പാലിക്കണം. എല്ലാ മേഖലയിലും ഇടപെടുന്നതു ശരിയല്ല. ഒരാളുടെ പേര് ഉയര്‍ത്തിക്കാണിക്കാനായി ഈ നിയമങ്ങള്‍ മറികടക്കുന്നതു ദൈവത്തിനെതിരായ കലാപമാണ്. ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മൂര്‍ത്തിയുടെ പ്രാണ പ്രതിഷ്ഠ നടത്തുന്നതു ധര്‍മ ശാസ്ത്രത്തിന് എതിരാണ് – ശങ്കരാചാര്യന്‍ പറഞ്ഞു
ക്ഷേത്രത്തിന്‍റെ രാഷ്ട്രീയവത്കരണം ജനങ്ങള്‍ക്കിടയില്‍ ഐക്യമല്ല, വിഭജനമാണു സൃഷ്ടിക്കുക എന്ന ആശങ്കയായിരിക്കും രാമനുണ്ടാവുക. അതു ഹിന്ദു ജനതക്കിടയില്‍ വിഭജനം സൃഷ്ടിക്കും. പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല, ക്ഷണിച്ചാല്‍ അയോധ്യയിലേക്കു പോകും, എന്നാല്‍ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ല. മറ്റ് മൂന്നു ശങ്കരാചാര്യന്മാര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യന്‍ പറഞ്ഞു