വാക്ക് പാഴ്‍വാക്കായില്ല; കുട്ടിക്കര്‍ഷകർക്ക് സര്‍ക്കാര്‍ 5 പശുക്കളെ കൈമാറി

തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടികർഷകരുടെ പശു ചത്ത സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച അഞ്ചു പശുക്കളെ കൈമാറി. ഉയർന്ന ഉല്പാദനശേഷിയുള്ള എച്ച് എഫ് ഇനത്തിൽപ്പെട്ട പശുക്കളെയാണ് ക്ഷീര വികസനമന്ത്രി ജെ ചിഞ്ചുറാണി കുട്ടികൾക്ക് കൈമാറിയത്. മാട്ടുപ്പെട്ടിയിലെ സർക്കാർ ഫാമിൽ നിന്ന് കുട്ടിക്കർഷകർക്കായി ഇൻഷുറൻസ് പരിരക്ഷയോടെയാണ് പശുക്കളെ എത്തിച്ചത്. ഉയർന്ന ഉത്പാദന ശേഷിയുള്ള പശുക്കൾ ഒരു ദിവസം 15 ലിറ്റർ പാൽ വരെ ലഭ്യമാക്കും

പശുക്കളുടെ എണ്ണം കൂട്ടുകയല്ല ഉദ്പാദന ശേഷി കൂട്ടുകയാണ് വേണ്ടതെന്നും കുട്ടികർഷകരായ ജോർജിനും മാത്യുവിനും സർക്കാർ കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു
ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും മിൽമ വാഗ്ദാനം ചെയ്ത 45000 രൂപയുമടക്കമാണ് പശുക്കളെ കൈമാറിയത്. ഉടൻ തന്നെ കറവ യന്ത്രവും ലഭ്യമാക്കും. ലഭിച്ച സഹായങ്ങൾക്ക് നന്ദി പറഞ്ഞു കുട്ടികർഷകർകരുടെ കുടുംബം

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി പത്തോളം പശുക്കളെയാണ് ഇതുവരെ ലഭിച്ചത്. പശുക്കളെ മികച്ച രീതിയിൽ പരിപാലിക്കാൻ പുതിയ തൊഴുത്ത് പണിയാനും ജോലിക്ക് ആളെ നിര്‍ത്താനുമാണ് കുട്ടികർഷകർകരുടെ തീരുമാനം