ഇത് പാഞ്ചാലിയെ അപമാനിച്ചതിന് തുല്യം; ടി. പത്മനാഭന്‍

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ അഴിക്കോട് ബ്ലോക്ക്‌ സെക്രട്ടറി റിയാ നാരായണനെ മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവംമായിടി. പത്മനാഭന്‍. പോലീസ് നിലത്തിട്ട് ചവിട്ടി മുടിയിൽ പിടിച്ച് വലിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പാഞ്ചാലിയെ അപമാനിച്ചതു പോലെയാണ് തനിക്ക് തോന്നിയതെന്ന് പ്രതികരിച്ച ടി. പത്മനാഭന്‍, ചരിത്രം ആവർത്തിക്കപ്പെടുമെന്നും അത് മറക്കാതിരുന്നാൽ നന്നെന്നും ഓർമ്മിപ്പിച്ചു

ഈ രംഗം കണ്ടപ്പോൾ താന്‍ ഓർത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്. പാഞ്ചാലിയെ ദുശ്ശാസനൻ വലിച്ചിഴച്ച് രാജസഭയിലേക്ക് കൊണ്ടുവരുന്നു, അവരുടെ വസ്ത്രം കീറുന്നു, വലിച്ചിഴയ്ക്കുന്നു. ആരും സഹായത്തിനെത്തുന്നില്ല. അന്ന് അപമാനിതയായ പാഞ്ചാലി ഒരു ശപഥം ചെയ്യുകയുണ്ടായി. കുരുവംശത്തിന്‍റെ നാശത്തിനു ശേഷമേ തന്‍റെ അഴിഞ്ഞ ഈ മുടി കെട്ടുകയുള്ളൂ – ടി പത്മനാഭന്‍ പറഞ്ഞു

പിന്നീടുണ്ടായത് എന്താണെന്ന് നമുക്കെല്ലാ വർക്കുമറിയാം. ആരെയും വിമർശിക്കാനല്ല താനിതെഴുതുന്നത്. ചരിത്രത്തിന് ഒരു സ്വഭാവ മുണ്ട്, അത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടും. അത് മറക്കാതിരുന്നാൽ നന്ന്. എന്നും ടി പദമാനഭൻ പ്രതികരിച്ചു