രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരത്തിന് വിശേഷതകളേറെ..

അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കാന്‍ 5500 കിലോഗ്രാം ഭാരവും 44 അടി നീളവുമുള്ള പിച്ചളയിൽ തീർത്ത കൊടിമരമാണ് എത്തിച്ചത്. ഹിന്ദുശിൽപ്പകലാ രീതികളനുസരിച്ച് അഹമ്മദാബാദ് ആസ്ഥാനമായ സ്ഥാപനമാണ് കൊടിമരം നിർമ്മിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ജനുവരി അഞ്ചിനാണ് അയോധ്യയിലേക്കുള്ള കൊടിമരം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഉദ്ഘാടനം ചെയ്തത്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്ര ഈ ധ്വജ സ്തംഭത്തിൽ പരമ്പരാഗത കാവിക്കൊടി ഉയർത്തുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ മേൽക്കൂരയേക്കാൾ ഉയരത്തിലാണ് കൊടിമരം സ്ഥാപിക്കുന്നത്. ഭൂമിയും സ്വർഗ്ഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നാണ് കൊടിമരം അഥവാ ധ്വജസ്തംഭം എന്നാണ് വിശ്വാസം

പ്രത്യേക തരം ധ്വജസ്തംഭമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി പണി കഴിപ്പിച്ചതെന്നും
കഴിഞ്ഞ 81 വർഷത്തിനിടെ
ഇതാദ്യമായാണ് ഇങ്ങനെയൊരു കൊടിമരം പണിയുന്നതെന്നും അഹമ്മദാബാദിലെ അംബിക എൻജീനിയറിംഗ് വർക്‌സ് തലവൻ ഭാരത് മേവാഡ പറഞ്ഞു. ശുദ്ധമായ പിച്ചളയിലാണ് കൊടിമരം പണിതിരിക്കുന്നത്.
മറ്റ് ലോഹങ്ങളൊന്നും തന്നെ ചേർത്തിട്ടില്ല. ശിൽപ ശാസ്ത്രം അനുസരിച്ചാണ് പണി പൂർത്തിയാക്കിയത്. 44 അടി നീളവും 9.5 ഇഞ്ച് വ്യാസവും 5500 കിലോഗ്രാം ഭാരവുമുള്ള കൊടിമരമാണിത്.
ഇതുവരെയായാ 25 അടി മുതൽ 30 അടി വരെ നീളമുള്ളതും 450 കിലോഗ്രാം ഭാരമുള്ള കൊടിമരങ്ങൾ മാത്രമാണ് തങ്ങള്‍ നിർമ്മിച്ചിട്ടുള്ളത് എന്ന് മേവാഡ വ്യക്തമാക്കി