ആലപ്പുഴ: ക്ലാസ് മുറിയിലിരിക്കെ മുഴുവന്‍ കുട്ടികൾക്കും ദേഹം ചൊറിഞ്ഞ് തടിക്കലും ദേഹാസ്വാസ്ഥ്യവും. ഹരിപ്പാട് ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾക്കാണ് ഈ അവസ്ഥ ഉണ്ടായത്. സ്കൂളിലെ പ്ലസ് വണ്‍ ക്ലാസ് മുറിയിൽ ഇന്ന് രാവിലെയാണ് സംഭവം
ക്ലാസ് നടക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പ്ലസ് വണ്‍ ക്ലാസിലെ 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയോട് ചേർന്നുള്ള മരത്തിലെ പുഴുക്കളാണ് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു