ഒന്നര വയസുകാരനെ അയൽവാസിയുടെ കിണറ്റില്‍ എറിഞ്ഞ് കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കാട്ടാക്കട കൊണ്ണിയൂർ സൈമൺ ന​ഗറിലാണ് സംഭവം. ശ്രീകണ്ഠൻ, ബിന്ദു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. ബിന്ദുവിന്റെ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽവാസിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മഞ്ജു കുഞ്ഞിനെ എറിഞ്ഞത്

സംഭവത്തിന് ശേഷം സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെയും
അ​ഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്