എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ പരിശോധന. നികുതി വെട്ടിപ്പെന്ന് പരാതി

എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിൽ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജിഎസ് ടി വകുപ്പ് പരിശോധന നടത്തിയത്

വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസെസ്. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടയുള്ളവ ഉദ്യോഗസ്ഥർ വാങ്ങി വെച്ചിരുന്നു. വിഷയവുമായി കൂടുതൽ പ്രതികരിക്കാൻ ഉദ്യോഗസ്ഥർ
തയ്യാറായിട്ടില്ല