നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങൾ കൂടെ താരം പങ്ക് വച്ചതോടെ വധു ആരെന്നാണ് പിന്നീടുള്ള കമന്റുകൾ. പ്രശസ്ത മോഡല്‍ തനൂജയാണ് ഷൈനിന്റെ വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്
പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമാണ് ഷൈന്‍ ധരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്‌ക്കൊപ്പം ഷൈന്‍ എത്തിയത് മുതലാണ് പ്രണയം ചര്‍ച്ചയായത് ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്, രണ്ട് പേര്‍ക്കും വേദിയിലേക്ക് വരാം’ എന്നാണ് സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് തനൂജയ്ക്കൊപ്പം ഷൈന്‍ വേദിയിലെത്തി. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്