വാഹനങ്ങൾ തകർത്തത് പൊലീസാണ്; തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്

ആലപ്പുഴ: വാഹനങ്ങൾ തകർത്തെന്ന് ആരോപിച്ച് യുവാവിനെതിരെ കള്ളക്കേസ് എടുത്തതായി പരാതി. കറ്റാനം സ്വദേശി സാലു സജിക്കെതിരെയാണ് കള്ള കേസെടുത്തത്. നൂറനാട് സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹനങ്ങൾ തകർത്തതെന്നാണ് സജി മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിന്‍റെ CCTV ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കള്ളക്കേസെടുത്ത ശേഷം ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായും കസ്റ്റഡിയിലെടുത്ത് 14 ‌മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്നും സജി വ്യക്തമാക്കി

യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ നൂറനാട് പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐയും രംഗത്ത് എത്തി. മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും പരാതി നൽകി. പൊലീസ് അതിക്രമം നിരപരാധികൾക്ക് മേൽ ചുമത്തി കേസെടുത്തുവെന്ന് ഇവ‍ർ ആരോപിച്ചു. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പുതുവത്സര ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പത്തോളം പേര്‍ക്കെതിരെ
കേസെടുത്തത്