പ്രമുഖ നടിയുടെ ഭാവിവരനെതിരെ വൻ സൈബർ ആക്രമണം

മലയാളത്തിലെ പ്രമുഖ നടിയുടെ ഭാവി വരനെതിരെ വൻ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലടക്കമാണ് സൈബർ ആക്രമണമുണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് പ്രമുഖ നടി മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും മീരാ നന്ദൻ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീജുവുമൊത്തുള്ള ഫോട്ടോകൾ നടി എപ്പോൾ പങ്കുവച്ചാലും വൻ തോതിൽ മോശം കമന്റുകൾ വരാറുണ്ട്. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും. ഇവയ്ക്കൊന്നും തന്നെ മീര പ്രതികരിച്ചിട്ടില്ല. അത്തരത്തിൽ പുതുവർഷത്തിൽ പങ്കുവച്ചൊരു പോസ്റ്റിലും വൻ സൈബര്‍ ആക്രമണമാണ് നടന്നത്. ന്യൂ ഇയറിന്റെ ഭാ​ഗമായി ആണ് ശ്രീജുവിനൊപ്പമുള്ള ഫോട്ടോ മീരാ നന്ദൻ പങ്കുവച്ചത്. ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്നുമുള്ളതാണ് ഫോട്ടോകൾ. ഒപ്പം ‘2024 നിങ്ങൾക്കായി തയ്യാറാണ്. പുതുവത്സരാശംസകൾ’, എന്നും താരം കുറിച്ചിട്ടുണ്ട്. ‘പൈസ മുഖ്യം ബി​ഗിലേ, ഇവൾക്കിതൊക്കെ മതി, വിവാഹ ശേഷമുള്ള ഡിവോഴ്സ് വാർത്തക്കായി കട്ട വെയ്റ്റിം​ഗ്, അയ്യോ ബാഡ് സെലക്ഷൻ പറയാതെ വയ്യ. എന്തായാലും നിങ്ങളുടെ ലൈഫാണിത്. എൻജോയ്,തക്കാളി പെട്ടിക്ക് ​ഗോതറേജിന്റെ പൂട്ടോ, ഇനിയൊരു കല്യാണ നാടകത്തിന്റെ ആവശ്യമുണ്ടോ, ബം​ഗാളി എഡിറ്റ് ചെയ്ത ഫോട്ടോയാണോ, പൊട്ടനെ പോലത്തെ ചെങ്ങായിന്റെ ആ നോട്ടം’, എന്നിങ്ങനെ പോകുന്നു അത്തരത്തിലുള്ള മോശം കമന്റുകൾ. എന്നാൽ ഇത്തരം കമന്റുകൾക്ക് ചുട്ടമറുപടിയുമായി മറ്റൊരു വിഭാ​ഗവും രം​ഗത്തെത്തിയിട്ടുണ്ട്. ‘ഇത്രമാത്രം എന്തിനാണ് ആയാളെ ബോഡി ഷെയ്മിം​ഗ് നടത്തുന്നത്. എല്ലാവർക്കും അവരവരുടേതായ പേഴ്സണാലിറ്റിയും ക്യാരക്ടറും ഉണ്ട്, മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞ ആയേ തോന്നു എന്നിങ്ങനെയാണ് ആ കമന്റുകൾ.