ബിഹാറിൽ മേൽപ്പാലത്തിന് താഴെ വിമാനം കുടുങ്ങി. മോത്തിഹരിയിലെ പാലത്തിനിടിയിലൂടെ ലോറിയിൽ കൊണ്ടു പോവുകയായിരുന്ന പഴയ വിമാനം പാലത്തിലിടിച്ച് റോഡിന് നടുവില്‍ കുടുങ്ങുകയായിരുന്നു. മുംബൈയിൽനിന്നും അസമിലേക്ക് കൊണ്ടുപോവുകയായിരുന്നു വിമാനം. ഇതിന് പിന്നാലെ ഗതാഗത തടസ്സം രൂക്ഷമായി
പിന്നീട് നാട്ടുകാരുടെയും ട്രക്ക് ഡ്രൈവർമാരുടെയും സഹായത്തോടെ വിമാനം നീക്കം ചെയ്തത്. ഇന്ത്യയിൽ വിമാനം ഇത്തരത്തില്‍ വഴിയില്‍ കുടുങ്ങുന്നത് ആദ്യ സംഭവമല്ല. 2022-ൽ ആന്ധ്രാപ്രദേശിലെ ബപ്തല ജില്ലയിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു