വീണ്ടും ജീവനെടുത്ത് സെൽഫി; നവവധു കൊക്കയില്‍ വീണ് മരിച്ചു

മുംബൈ നവവധു 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബര്‍ എട്ടിനാണ് ശുഭാംഗിയും സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായത്

ബുധനാഴ്ച ഹണിമൂണ്‍ ആഘോഷിക്കാന്‍ ലോണാവാലയിലേക്ക് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ മുകളില്‍ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കൊക്കയിലേക്ക് തെന്നി വീഴുകയായിരുന്നു. നിസര്‍ഗ മിത്ര എന്ന പ്രാദേശിക എന്‍.ജി.ഒ.യുടെ കോട്ടയിലെ ട്രെക്കര്‍മാരും റെസ്‌ക്യൂ ടീം അംഗങ്ങളും കയറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തി. ഏകദേശം 200 അടി താഴ്ച്ചയില്‍, ശരീരത്തില്‍ ഗുരുതര മുറിവുകളോടെ ശുഭാംഗിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല