കളരിക്കല്യാണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. കല്യാണം പല വിധത്തിൽ കേട്ടിട്ടുണ്ടെങ്കിലും കളരിക്കല്യാണം എന്ന് ആദ്യമായാണ് കേൾക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാഹുലും ശില്പയും പുതിയ ജീവിതത്തിലേയ്ക്ക് ചുവടു വയ്ക്കുകയാണ്. തിരുവനന്തപുരം നരുവാമൂട് സ്വദേശികളാണ് ഇരുവരും. അഗസ്ത്യം കളരിയിലെ അഭ്യാസികളും പരിശീലകരുമായ ഇരുവരും ചെറുപ്പത്തിലേ കളരി പഠിക്കാനെത്തിയവരാണ്.കളരിത്തറയില്‍ കുരുത്തോലകൊണ്ട് പന്തലിട്ട് കളരി വേഷത്തിലെത്തി പൂത്തറ വണങ്ങി പരമ്പരാഗത ആചാരങ്ങളോടെയാണ് രാഹുലും ശില്പയും കൈപിടിച്ചത്. അഗസ്ത്യം കളരിയിലെ അഞ്ചാം തലമുറയിലെ പരിശീലകനായ ഗുരു മഹേഷാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പയറ്റിലെ പൊരുത്തം ജീവിതത്തിലും ഉണ്ടാകട്ടെയെന്ന് കളരിത്തറയെ സാക്ഷി നിര്‍ത്തി ഗുരുക്കന്മാര് അനുഗ്രഹിച്ചു