ചാലക്കുടി: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ. തെരുവുപട്ടിയെ പോലെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന്‍ മുബാറക് . എസ്‌ഐയുടെ കൈ തല്ലിയൊടിച്ച ശേഷം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മുബാറക് പറഞ്ഞു.എസ്ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യ വര്‍ഷം. എസ്എഫ്ഐ പ്രവർത്തകര്‍ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനവും നടത്തി.
അതിനിടെ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ തൃശ്ശൂരിൽ പിടിയിലായി.
ഒല്ലൂരിൽ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുക യായിരുന്നു ഇയാൾ. ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ആക്രമണം നടത്തിയ നിധിന്‍ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നിധിനെ മോചിപ്പിച്ച് കൊണ്ടു പോവുകയായിരുന്നു. പൊലീസ് ജീപ്പിന്റെ മുകളില്‍ കയറി നിന്നായിരുന്നു അതിക്രമം