ചൈനയിൽ വൻ ഭൂചലനം; 100ലധികം പേർ മരിച്ചതായി റിപ്പോർട്ട്

ചൈന: റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിൽ അനുഭവപ്പെട്ടത്. നൂറിലേറെപ്പേർ മരിച്ചതായും ഇരുന്നൂറോളം പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും റിപ്പോർട്ടുകളുണ്ട്.
ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ചൈനയിൽ ഭൂകമ്പങ്ങളുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്.ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു. നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി