ഇന്നും സംഘര്‍ഷമോ.. ഗവർണർ സെമിനാറിനെത്തും.. പ്രതിഷേധവുമായി SFIയും

കോഴിക്കോട്: ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം ആളിക്കത്തുമ്പോൾ കാലിക്കറ്റ് സർവകലാശാലയിലെ ഇന്നത്തെ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്നും ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഗവർണർക്കെതിരെ വീണ്ടും ഉയർത്തിയ ബാനറുകൾ ക്യാമ്പസിൽ നിന്ന് നീക്കില്ലെന്നാണ് SFI നിലപാട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുക യാണ്. പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല. വിദ്യാർത്ഥികൾ മറ്റ് വഴികളിലൂടെ വേണം ക്യാംപസിൽ എത്താൻ. ഗവർണർ പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാനാവുക മുൻകൂട്ടി പാസ് ലഭിച്ചവർക്ക് മാത്രമാണ്. ക്യാമ്പസിൽ 2000ത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ ഗവർണർക്കെതിരെ തലസ്ഥാനത്തും കറുത്ത ബാനർ കെട്ടി. സംസ്കൃത സർവകലാശാലയ്ക്ക് മുൻപിലാണ് കറുത്ത ബാനർ ഉയർത്തിയത്

ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ ഗവർണൻ ആരിഫ് മുഹമ്മദ്‌ ഖാൻ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തിരുന്നു. ബാനറുകൾ നീക്കം ചെയ്യാത്തത്തിൽ ക്ഷുഭിതനായ ഗവർണർ മലപ്പുറം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് എസ്പി തന്നെ നേരിട്ട് ബാനറുകൾ നീക്കം ചെയ്തത്. ഇതിന് പിന്നാലെ SFI വീണ്ടും ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു