തനിക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് കുട്ടി ചെയ്തത് കണ്ടോ? പ്രശംസിച്ച് സോഷ്യൽ മീഡിയ

താന്‍ മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് ഫോൺ വാങ്ങി സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അങ്കിത് എന്ന കൊച്ചുമിടുക്കനാണ് താരം. അങ്കിത് വീട്ടുജോലിക്കാരിക്ക് മൊബൈല്‍ സമ്മാനിക്കുന്നതിന്‍റെ ചിത്രവും വിശേഷങ്ങളും പിതാവ് ബാലാജിയാണ് എക്സിലൂടെ പങ്കുവച്ചത്. ട്വീറ്റ് വൈറലായതോടെ അങ്കിതിന് ആശംസാ പ്രവാഹമാണ്

വി ബാലാജി തന്‍റെ ട്വിറ്റര്‍ (X) അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു., ‘അങ്കിത് ഇതുവരെയായി വാരാന്ത്യ ടൂര്‍മെന്‍റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്‍റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല.’

ഒറ്റ ദിവസം കൊണ്ട് മൂന്നേ മുക്കാല്‍ ലക്ഷത്തോളം പേരാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇതിനകം കണ്ടത്. അര ലക്ഷത്തോളം പേര്‍ പോസ്റ്റ് ലൈക്കും ചെയ്തു. നിരവധി പേര്‍ അങ്കിതിനെയും അവന്‍റെ മാതാപിതാക്കളെയും അഭിനന്ദിക്കാനായി എത്തി