ആഷ്-അഭി ദമ്പതികള്‍ വേർപിരിയുന്നോ..? അമ്പരന്ന് സിനിമാ ലോകം! കാരണം ഇത്

മുംബൈ: ഒന്നരപതിറ്റാണ്ടിന്‍റെ ദാമ്പത്യത്തിന് ശേഷം ആഷ് അഭി ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെയായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിൽ അകലം ഉണ്ടെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സ്വപ്ന ദമ്പതികൾ പിരിയുന്നുവെന്ന വാർത്തയും സജീവമാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അടുത്തിടെ ഡിസ്കഷന്‍ ഫോറത്തിൽ അഭിഷേക് ബച്ചന്റെ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് റെഡ്ഡിറ്റ് ഉപയോക്താവ് എഴുതിയത് ഇങ്ങനെയാണ് “അഭിഷേക് തന്റെ സമീപകാല ചിത്രങ്ങളിലൊന്നും വിവാഹമോതിരം ധരിച്ചിട്ടില്ല, മുന്‍പ് എപ്പോഴും അത് അഭിഷേകിന്‍റെ കൈയ്യില്‍ കാണമായിരുന്നു” അടുത്തിടെ മുംബൈ ഒമേഗ ഇവന്‍റിലെ താരത്തിന്‍റെ ഫോട്ടോയിലും വിരലില്‍ വിവാഹ മോതിരം ഇല്ല.ഇതിനൊപ്പം തന്നെ കഴിഞ്ഞ കുറച്ചുകാലമായി ഐശ്വര്യ ബച്ചന്‍ കുടുംബത്തിനൊപ്പമോ, അഭിഷേകിനൊപ്പമോ അല്ല താമസം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് അഭിഷേകും ഐശ്വര്യയും വേര്‍പിരിയലിന്‍റെ പാതയിലാണ് എന്നാണ് വാർത്തകൾ വരുന്നത്

അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക. അടുത്തിടെ ബോളിവുഡിലെ മുന്‍നിര ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ എത്തിയത് ആരാദ്യയ്ക്കൊപ്പമാണ്. എന്നാല്‍ അഭിഷേക് തനിച്ച് എത്തുകയും ചെയ്തു. അടുത്തടെ ഐശ്വര്യ പിതാവിന്‍റെ ജന്മദിനത്തില്‍ അഭിഷേകിനെ പരാമര്‍ശിക്കാതെ പോസ്റ്റിട്ടതും വാര്‍ത്തയായിരുന്നു