രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി ഫിയോക്ക്

കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രഞ്ജി പണിക്കരുമായി സഹകരിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചു.
രഞ്ജിപണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ട്. ഇതാണ് നടപടിക്ക് കാരണമായത്. കുടിശിക തീര്‍ക്കുവരെ സഹകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് സംഘടന അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കര്‍ക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നിലനിൽക്കെ തന്നെ രഞ്ജി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സെക്ഷൻ 306 ഐപിസി എന്ന ചിത്രം