സുരേഷ്‌ഗോപിയുടെ വേദിയിലേക്ക് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് പാഞ്ഞെത്തി യുവാവ്.. പിന്നീട് സംഭവിച്ചത് ഇത്

തൃശൂർ: ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലെ വേദിയിലേയ്ക്ക് ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. പിന്നീട് ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി
പരിപാടി നടന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം സ്വദേശി സുരേഷ് (43) ആണ് പിടിയിലായത്. സാമ്പത്തിക പ്രശ്നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി പോലീസ് വ്യക്തമാക്കി