തട്ടിയെടുത്തത് 33 ലക്ഷത്തിന്‍റെ ഡോനട്ടുകൾ, പോലീസ് ഇപ്പോൾ മധുരപലഹാരത്തിന് പിന്നാലെ

വളരെ വ്യത്യസ്തമായ മോഷണത്തിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ഓസ്ട്രേലിയയില്‍ ആണ് സംഭവം. കാർലിംഗ്‌ഫോർഡിലെ ഒരു സർവീസ് സ്‌റ്റേഷനിൽ നിന്ന് 10,000 ഡോനട്ടുകൾ അടങ്ങിയ ക്രിസ്‌പി ക്രീമിന്‍റെ ഡെലിവറി വാൻ മോഷണം പോയി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഡോനട്ടുകളാണ് മോഷണം പോയത്. ക്രിസ്മസ് തീം, ക്ലാസിക് എന്നിവ ഉള്‍പ്പെടെ വിവിധതരം ഡോനട്ടുകൾ വിതരണം ചെയ്യുന്നതിനായി ന്യൂകാസിലിലേക്ക് പോകുകയായിരുന്നു വാന്‍.

ഡ്രൈവർ സർവീസ് സ്റ്റേഷനുള്ളിൽ നില്‍ക്കുന്ന സമയം ഒരു സ്ത്രീ വാനിലേക്ക് ചാടിക്കയറുകയും വാനുമായി കടന്ന് കളയുകയുമായിരുന് എന്നാണ് വിവരം. പോലീസ് ഇപ്പോൾ മോഷണം പോയ മധുരപലഹാരത്തിനായി തിരച്ചിലിലാണ്. ഓരോ ഡോനട്ടുകള്‍ക്കും ഏകദേശം 4 ഡോളർ വിലയുള്ളതിനാൽ, ഒരു ലോഡ് ഡോനട്ടുകള്‍ക്ക് ഏകദേശം 40,000 ഡോളര്‍ (33,31,000 രൂപ) വിലയുണ്ട്, ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ക്രിസ്‌പി ക്രീമിലെ സപ്ലൈ ചെയിൻ മേധാവി ലെന്നി റെഡ്ഡി വ്യക്തമാക്കി