8ാം ക്ലാസുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ അമ്മാവനും ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പാച്ചല്ലൂരില്‍ ഇന്നലെയാണ് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസുകാരനായ സഞ്ജയ് ജീവനൊടുക്കിയത്. പിന്നാലെ അമ്മാവൻ രതീഷിനെയും ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ് സഞ്ജയ്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസ് നിഗമനം

ഇതിന്റെ ഞെട്ടല്‍മാറും മുന്‍പാണ് സഞ്ജയുടെ അമ്മയുടെ സഹോദരന്‍ രതീഷിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം രതീഷായിരുന്നു സഞ്ജയിയെ വളര്‍ത്തിയിരുന്നത്. രതീഷ് വേറെ വിവാഹം കഴിച്ചിരുന്നുമില്ല. അതിനാല്‍ സഞ്ജയുടെ മരണത്തില്‍ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദുരൂഹതകളെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്