AI ക്യാമറ പിടികൂടിയത് 155 തവണ.. പിഴ 86500 രൂപ.. ഞെട്ടി നിലവിളിച്ച് യുവാവ്

കണ്ണൂർ : നിയമലംഘനങ്ങൾക്ക് തടയിടാൻ ഉദ്യോഗസ്ഥർ പെടാപ്പാട് പെടുമ്പോൾ ഇവിടെ നിയമം ലംഘിച്ച് റോഡിൽ കറങ്ങുകയാണ് കണ്ണൂര്‍ മാട്ടൂൽ സ്വദേശിയായ യുവാവ്. പ്രതിയെ എം വി ഡി പിടികൂടിയത് 155 തവണയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 86500 രൂപ പിഴയും ചുമത്തി. ആദ്യമായാണ് ഇത്തരത്തിൽ റെക്കോർഡ് അടിച്ച് മോട്ടോർ വാഹന വകുപ്പ് പിഴയിടുന്നത്. നിരവധി തവണ ഉദ്യോഗസ്ഥർ താക്കീത് നൽകി സന്ദേശങ്ങൾ അയച്ചിട്ടും യുവാവിൻ്റെ ഭാഗത്ത് നിന്നും യാതൊരു മറുപടിയും ഉണ്ടായില്ല. മാത്രമല്ല വീണ്ടും നിയമലംഘനങ്ങൾ ആവർത്തിക്കുകയും എ ഐ ക്യാമറയ്ക്ക് മുന്നിൽ പരിഹാസ രൂപേണയുള്ള ചേഷ്ടകളും ഗോഷ്ഠികളും കാണിക്കുകയു മായിരുന്നു

ഒടുവിൽ കളി കാര്യമായി. ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ തനിക്ക് ചുമത്തിയ 86500 രൂപ പിഴ കണ്ട് ഞെട്ടി നിലവിളിക്കുകയായിരുന്നു യുവാവ്. പിഴ വന്നതും തന്നെ 155തവണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചതും ഇയാൾ അറിയുന്നത് അപ്പോഴയിരുന്നുവത്രെ. തൻ്റെ ബൈക് വിറ്റാൽ പോലും ഇത്രയും തുക അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥരെ പ്രതി അറിയിച്ചെങ്കിലും നിയമത്തിൻ്റെ കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് അധികൃതർ വ്യക്തമാക്കി