ദില്ലി: ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കാനിരിക്കെ ബി.ജെ.പി – കോണ്‍ഗ്രസ് ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രചരണ വിഷയങ്ങളില്‍ അടക്കം ധാരണ ഉണ്ടാക്കും. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള പ്രചരണ തന്ത്രം രൂപികരിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും അടുത്ത ആഴ്ച നടന്നേക്കും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിക്കും. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ നല്‍കും.
ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവും തെരഞ്ഞെടുപ്പ് കമ്മിഷന് വിലയിരുത്തി.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചില്‍ തന്നെ നടത്താനാകും എന്നാണ് വിലയിരുത്തല്‍.ഏപ്രില്‍ – മേയ് മാസ്സങ്ങളില്‍ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും.സംസ്ഥാന തല അവലോകനയോഗങ്ങള്‍ ഫെബ്രുവരിക്ക് മുന്‍പേ പൂര്‍ത്തിയാക്കാനാണ് തിരുമാനം.