ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളിയായ ദീപിക പള്ളിക്കല്‍- ഹരീന്ദര്‍ പല്‍ സിങ് സന്ധു സഖ്യമാണ് ഇന്ത്യക്ക് സുവര്‍ണത്തിളക്കം നേടിക്കൊടുത്തത്. ഫൈനലില്‍ രണ്ടാം സീഡായ മലേഷ്യയെ 2-0ത്തിന് തകര്‍ത്താണ് ഒന്നാം സീഡായ ഇന്ത്യ ഒന്നാമതെത്തിയത്.