വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഉജ്ജ്വല വിജയം നേടി ടീം ഇന്ത്യ. ഇന്നിഗ്‌സിനും 141 റൻസിനുമായിരുന്നു ജയം.
മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 421 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ 130 റൺസിൽ ഓൾ ഔട്ട് ആക്കി. ഏഴു വിക്കറ്റ് നേടിയ ആർ. അശ്വിൻ ആണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിഗ്‌സിൽ വിൻഡീസ് 150 റൺസിന്‌ പുറത്തായിരുന്നു. രണ്ട്‌ ഇന്നിങ്‌സിലുമായി രവിചന്ദ്രൻ അശ്വിൻ 12 വിക്കറ്റ് വീഴ്ത്തിയെങ്കിലും 171 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ ആണ് മാൻ ഓഫ് ദി മാച്ച്. അരങ്ങേറ്റ മത്സരത്തിൽ 150 റൺസിന്‌ മുകളിൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന ബഹുമതിയും ജയ്‌സ്വാൾ സ്വന്തമാക്കി. മത്സരത്തിൽ കാപ്റ്റൻ രോഹിത് ശർമ്മ(103)യും സെഞ്ച്വറി നേടിയിരുന്നു.