പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കാനൊരുങ്ങിയ ഇന്ത്യന്‍ പര്‍വതാരോഹക മരിച്ചു

കാഠ്മണ്ഡു: പേസ് മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യ വനിത എന്ന ലോക റെക്കോഡ് ലക്ഷ്യമിട്ട് കൊടുമുടി കയറി ഇന്ത്യന്‍ പര്‍വതാരോഹക ബേസ് ക്യാമ്പിൽ അസുഖം ബാധിച്ച് മരിച്ചു. സൂസൻ ലിയോപോൾഡിന ജീസസ്(59) വ്യാഴാഴ്ചയാണ് മരിച്ചത്.

മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സോലുഖുംബു ജില്ലയിലെ ലുക്‌ല ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസാൻ വ്യാഴാഴ്ച മരിച്ചുവെന്ന് നേപ്പാൾ ടൂറിസം ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യുവരാജ് ഖതിവാഡ അറിയിച്ചു. ബേസ് ക്യാമ്പിലെ അക്ലിമേറ്റൈസേഷൻ പരിശീലനത്തിനിടെ ഇവർക്ക് അസുഖം ബാധിക്കുകയായിരുന്നു. സാധാരണ വേഗത നിലനിർത്താൻ കഴിയാത്തിനാൽ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ സൂസനോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഉപദേശം സൂസൻ നിരസിക്കുകയായിരുന്നു.