വീ ആര്‍ വിത്ത് യു രാഹുല്‍; മുസ്ലിംലീഗ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സോഷ്യൽ മീഡിയ ക്യാമ്പയിൻ വൈറലായി

വൈറലായി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ. 10 ലക്ഷം പ്രവർത്തകർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി ക്യാമ്പയിനിൽ പങ്കുചേരുമെന്നാണ് പാര്‍ട്ടി പറയുന്നത്. വീ ആര്‍ വിത്ത് യു രാഹുല്‍ എന്ന പേരിലാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ നടക്കുന്നത്. ശബ്ദിക്കുന്നവരുടെ വായ മൂടിക്കെട്ടുന്ന സംഘ് പരിവാർ രാഷ്ട്രീയത്തിന് എതിരെ നടക്കുന്ന ലീഗ് സോഷ്യൽ മീഡിയ ക്യാമ്പയ്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫെയ്സ്ബുക്ക് പേജിൽ പ്രൊഫൈൽ മാറ്റിയാണ് ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചത്. 10 ലക്ഷം പ്രവർത്തകർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി പങ്കെടുക്കുന്ന ക്യാമ്പയിനിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.