കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനത്തിൽ തന്നെയാണ് ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി മൊഴിചൊല്ലിയത് . സൗദിയിലെ റിയാദിലാണ് സംഭവം. വിവരം പങ്കുവെച്ച യുവതി അതീവ സന്തോഷത്തിലാണ്. ബിരുദദാന ചടങ്ങിനിടെ ഭർത്താവ് മൊഴി ചൊല്ലിയ കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത് വാട്ട്‌സ് ആപ്പ് വഴിയാണ്. ഭർത്താവ് മൊഴി ചൊല്ലി അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബിരുദദാന ചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും, പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. സെല എൽനഗർ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്