മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് പൊലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.