ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെ ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന; ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു

ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശ് പറയുന്നത്. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈയിലും നാൽപ്പതോളം ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. നാല് വൻകിട സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന. ജീവനക്കാരെ ഓഫീസുകളിൽ കടക്കാൻ അനുവദിച്ചില്ല. പരിശോധിക്കുന്നത്. പരിശോധിക്കുന്നത് നികുതി ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്.