‘ഇനിമുതൽ എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി’: ‘മേനോന്‍’ ചേർത്ത് വിളിക്കേണ്ടതില്ലെന്ന് താരം

പേരിലെ ‘മേനോൻ’ ഒഴിവാക്കി സംയുക്ത എന്ന് മാത്രം തന്നെ വിളിച്ച മതിയെന്ന് നടി സംയുക്ത മേനോൻ .ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന്‍ എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി പറഞ്ഞു.സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.താൻ അഭിനയിക്കുന്ന സിനിമകളിൽ നിന്നും ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും തരാം പറഞ്ഞു. സമകാലിക സംഭവങ്ങളിൽ തന്റെ ശക്തമായ നിലപാടുകൊണ്ടും താരം ശ്രദ്ധേയയാണ്.
ധനുഷ് നായകനായെത്തുന്ന വാത്തിയില്‍ ഒരു സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17 ന് ചിത്രം പുറത്തിറങ്ങും. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.