വീഡിയോ കോള്‍ വിളിച്ച ഭാര്യയെ കാണണമെന്ന സഹപ്രവര്‍ത്തകന്റെ ആവശ്യത്തെ എതിർത്ത ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തി 56കാരൻ

വീഡിയോ കാൾ വിളിച്ച ഭാര്യയെ കാണിച്ചു കൊടുക്കാത്തതിന് ഭർത്താവിനെ കത്രിക കൊണ്ട് കുത്തി സഹപ്രവർത്തകൻ .രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലാണ് സംഭവം. ഇരുവരും എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വസ്ത്രക്കടയിൽ ടെയ്‍ലര്‍ കം സെയിൽസ്മാൻമാരായി ജോലി ചെയ്തുവരികയായിരുന്നു.

രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്‍റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കടുത്തതോടെ സുരേഷ് കത്രികയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു. . സ്ഥാപനത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകർ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു .

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 324, 524 വകുപ്പുകൾ പ്രകാരം സുരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.