വിവാഹങ്ങൾ ആര്ഭാടപൂർവ്വം നടത്തുന്ന കാലമാണിത് .ലക്ഷങ്ങൾ ചെലവിട്ട് ആഭരണങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങി വിവാഹങ്ങൾ നടത്തുന്ന കാലത്ത് വേറിട്ട വഴിയിലൂടെ നടക്കുകയാണ് രണ്ടുപേർ .
ഷെൽബി ഫെൽപ്സ് എന്ന ഇരുപത്തിയാറുകാരിയും പങ്കാളിയായ ഗാരറ്റുമാണ് ലക്ഷങ്ങൾ പൊടിക്കാതെ വളരെ വ്യത്യസ്തമായ രീതിയിൽ ലളിതമായി തങ്ങളുടെ വിവാഹം നടത്തിയത്. ആകെ 25 പേരാണ് ഈ കുഞ്ഞു വിവാഹത്തിന് അതിഥികളായി ഉണ്ടായിരുന്നത്. വിവാഹത്തിന് വരുമ്പോൾ അതിഥികളോട് സ്വന്തമായി ഭക്ഷണം കൊണ്ടു വരാൻ പറഞ്ഞു. അതുപോലെ സമ്മാനമായി സെക്കന്റ് ഹാൻഡ് ഷോപ്പുകളിൽ നിന്നും എന്തെങ്കിലും വാങ്ങിയാൽ മതി എന്നും പറഞ്ഞു.
ഇതു മാത്രമല്ല . വിവാഹം കുറഞ്ഞ ചിലവിൽ നടത്താൻ അവർ വേറെയും വഴികൾ കണ്ടെത്തി. ബ്രൈഡ്‍സ്മെയ്‍ഡും വരന്റെ കൂട്ടുകാരും സ്വന്തമായി വസ്ത്രങ്ങൾ വാങ്ങി. അതുപോലെ ഡെക്കറേഷൻ വർക്കുകൾക്കായി പൂക്കൾ തൊട്ടടുത്ത് നിന്നും തന്നെ എല്ലാവരും ചേർന്ന് പറിച്ചെടുത്തു. അതുപോലെ ഫോട്ടോഗ്രഫി, കേക്ക് ഉണ്ടാക്കിയെടുക്കൽ തുടങ്ങിയ ജോലികളെല്ലാം തന്നെ ഇവരുടെ ഓരോ സുഹൃത്തുക്കൽ തന്നെ ചെയ്തു .അതുവഴി 8,09,874 രൂപ ലാഭിക്കാൻ സാധിച്ചു എന്നാണ് ഇവർ പറയുന്നത്.
തങ്ങളുടെ വിവാഹം അങ്ങേയറ്റം മനോഹരമായിരുന്നു എന്ന് ഷെൽബി പറയുന്നു. ലക്ഷക്കണക്കിന് രൂപ വെറുതെ ചെലവഴിക്കേണ്ടി വന്നില്ലല്ലോ എന്ന സന്തോഷമുണ്ട്. ചടങ്ങുകൾ വളരെ പെട്ടെന്ന് കഴിഞ്ഞു. 2017 -ൽ ടിൻഡർ വഴിയാണ് ഷെൽബിയും ഗാരറ്റും കണ്ടുമുട്ടിയതും പ്രണയത്തിലായതും.