താനൂരിൽ വിദ്യാർത്ഥി സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനമിടിച്ച് മരിച്ച സംഭവം; സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു

മലപ്പുറം താനൂരിൽ വിദ്യാർത്ഥി സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മറ്റൊരു വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ നടപടിയെടുത്തു. മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കലകടർക്ക് ശുപാർശ നൽകും. മോട്ടോർ വാഹന വകുപ്പ് ഇന്ന് സ്കൂളിൽ പരിശോധന നടത്തും. ഇന്നലെയാണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഷഫ്‌ന.