പ്രേതങ്ങളെ കാണാനും നിയന്ത്രിക്കാനുമുള്ള കഴിവുമായി 28 -കാരി;വിചിത്ര വാദം കേട്ട് അമ്പരന്ന് നാട്ടുകാർ

മനുഷ്യൻ ഉണ്ടായ കാലം മുതൽ കേട്ടു തുടങ്ങിയതായിരിക്കും പ്രേതകഥകൾ. പലപ്പോഴും ആളുകൾ തങ്ങൾ പ്രേതങ്ങളെ കണ്ട അനുഭവങ്ങളെ പറ്റി പറയാറുണ്ട്.ഇപ്പോളിതാ പ്രേതങ്ങളെ പറ്റി വിചിത്ര വാദവുമായി ഒരു യുവതി രംഗത്ത് വന്നിരിക്കുകയാണ് . ചെറുപ്പത്തിൽ പ്രേതങ്ങളെ കണ്ട് ഭയപ്പെട്ടിരുന്നു എങ്കിലും ഇപ്പോൾ പക്ഷേ പ്രേതങ്ങളെ ഭയമില്ലാതാകുകയും അവയെ നിയന്ത്രിക്കാനുള്ള ശേഷി  തനിക്ക് ലഭിച്ചു എന്നുമാണ് വാദം .ലിഡിയ തോമസ് എന്നാണ് ഈ യുവതിയുടെ പേര്.

എട്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ഇത്തരത്തിൽ ഒരു അനുഭവം അവൾക്കുണ്ടായത് .അവൾ ജനിക്കുന്നതിനും ഏറെ നാളുകൾക്കു മുൻപ് മരിച്ചുപോയ മുത്തശ്ശിയെ തന്റെ കിടപ്പുമുറിയുടെ വാതിൽക്കൽ കണ്ടു എന്നും അതിനുശേഷം നിരവധി തവണ തനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി ആളുകളുടെ പ്രേതരൂപങ്ങൾ അവർ കാണാറുണ്ടെന്നും പറയുന്നു . ആദ്യത്തെ രണ്ട് വർഷം ഇക്കാര്യങ്ങൾ താനാരോടും പറഞ്ഞില്ല. പിന്നീട് ഒരു ദിനചര്യ പോലെ ഇത് പതിവായതോടെ താന്‍ കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു എന്നാണ് അവള്‍ പറയുന്നത്.ഇപ്പോൾ അവയെ നിയന്ത്രിക്കാനുള്ള ശേഷി തനിക്ക് ലഭിച്ചു എന്നാണ് ഇവളുടെ വിചിത്രമായ വാദം. തന്റെ കാമുകൻ ഡാനിയേലിന്റെ മുത്തശ്ശി ഡോട്ടിനെ താൻ സ്ഥിരമായി കാണാറുണ്ടെന്നും അവർ തനിക്കുവേണ്ടി നൃത്തം ചെയ്ത് തരാറുണ്ടെന്നും ഒക്കെയാണ് ഈ യുവതി അവകാശപ്പെടുന്നത്. ഇപ്പോൾ തന്റെ വീട്ടുകാർക്ക് വേണ്ടി അവർ ആവശ്യപ്പെടുന്ന പ്രേതങ്ങളോട് സംസാരിക്കുകയും പ്രേതങ്ങൾ നൽകുന്ന മറുപടി വീട്ടുകാരെ അറിയിക്കുകയും ചെയ്യും.എന്തായാലും യുവതിയുടെ വിചിത്രമായ വാദങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും .